ബി.ജെ.പിക്ക് തിരിച്ചടിയെന്ന സർവേ ഫലം ചോര്‍ന്നു? ഡമ്മിയെന്ന് ഇന്ത്യ ടുഡേ

ന്യൂഡൽഹി: മേയ് 19ന് വോ​ട്ടെടുപ്പ്​ കഴിഞ്ഞശേഷം മാത്രമേ എക്‌സിറ്റ് പോള്‍ സർവേ ഫലം പുറത്തുവിടാവൂ എന്ന ചട്ടം നില നില്‍ക്കെ ഇന്ത്യ ടുഡേയുടെ സർവേ ഫലം ‘ചോര്‍ന്നു’. ഇന്ത്യാ ടുഡേ -ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറ ത്തുവന്നു എന്ന തരത്തില്‍ വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബി.ജെ.പിക്ക് 177ഉം യു.പി.എക്ക് 141 സീറ്റുമെന്നാണ് ചോര്‍ന്ന വിഡിയോയിലുള്ളത്. മറ്റുള്ളവര്‍ക്ക് 224 സീറ്റും ചേർത്തിട്ടുണ്ട്​.

ബി.ജെ.പിക്ക് വമ്പൻ തിരിച്ചടി പ്രവചിക്കുന്ന ഫലമാണിത്​. എന്നാല്‍, ഇത് യഥാർഥ സർവേ ഫലമാണെന്നതിന് സ്ഥിരീകരണമില്ല. ചാനല്‍ സർവേ ഫലത്തെ കുറിച്ച് ചെയ്ത പ്രമോഷനല്‍ വിഡിയോയിലൂടെയാണ് ഫലം ചോര്‍ന്നതെന്നാണ്​ സംശയം. അതേസമയം, അതിലുള്ളത്​ ഡമ്മി വിവരങ്ങളാണെന്ന വിശദീകരണവുമായി ചാനല്‍ രംഗത്തെത്തി. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഡമ്മി ഡാറ്റ ഉപയോഗിച്ചുള്ള പ്രമോഷനൽ വിഡിയോ ആണ് പുറത്തുവിട്ടതെന്നാണ് ഇന്ത്യാ ടുഡേയുടെ വിശദീകരണം.

എക്‌സിറ്റ് പോള്‍ ഫലം മേയ് 19ന് പുറത്തുവരുമെന്നാണ് ഇന്ത്യാ ടുഡേ നേരത്തേ അറിയിച്ചത്. ഇതി​​െൻറ ഭാഗമായി ചാനല്‍ ന്യൂസ് ഡയറക്ടര്‍ രാഹുല്‍ കന്‍വാല്‍ തങ്ങളുടെ സർവേ ഫലങ്ങള്‍ 95 ശതമാനവും ശരിയായിട്ടുണ്ടെന്ന്​ ട്വീറ്റ് ചെയ്​തിരുന്നു.

Tags:    
News Summary - india today axis survey 2019 leaks-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.