കൂട്ട​െക്കാല;  പാക്​ ഡെ. ​െ​െഹകമീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു

ന്യൂഡൽഹി: ജമ്മു -കശ്​മീരിലെ പൂഞ്ച്​ ജില്ലയിൽ ബിംബർ ഗലി മേഖലയിലെ ഗ്രാമങ്ങളിൽ കഴിഞ്ഞ ദിവസം പാകിസ്​താൻ നടത്തിയ ഷെല്ലാക്രമണത്തിൽ മൂന്നു കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ചുപേർ കൊല്ല​െപ്പട്ട സംഭവത്തി​ൽ പാക്​ ഡെ. ​െ​െഹകമീഷണർ സയ്യിദ്​ ഹൈദർ ഷായെ സൗത്ത്​ ബ്ലോക്കിലേക്ക്​ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം ശക്​തമായ പ്രതിഷേധം അറിയിച്ചു. പ്രകോപനമില്ലാതെ പാകിസ്​താൻ നടത്തിയ ആക്രമണം എല്ലാ മനുഷ്യാവകാശങ്ങളും കാറ്റിൽ പറത്തുന്നതാണെന്നും ഇത്തരം നീച പ്രവൃത്തികൾ ​സൈനിക തത്ത്വങ്ങളുടെ ലംഘനമാണെന്നും ഇന്ത്യ വ്യക്​തമാക്കി. ഇതുപോലുള്ള ആക്രമണങ്ങളിൽനിന്ന്​ വിട്ടുനിൽക്കാൻ പാക്​ സൈന്യത്തിന്​ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടു. 

Tags:    
News Summary - India summons Pakistan Deputy High Commissioner-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.