അഗ്നി-5 മിസൈൽ പരീക്ഷണം വിജയകരം

ചെന്നൈ: 5000 കിലോമീറ്റര്‍ ദൂരത്തിൽ പ്രയോഗിക്കാവുന്ന ആണവവാഹക ഭൂതല-ഭൂതല ബാലിസ്റ്റിക് മിസൈൽ അഗ്നി-5 ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. രാവിലെ 9.53ന് ഒഡിഷയിലെ അബ്​ദുൾ കലാം ​െഎലൻറ്​ എന്നറിയപ്പെടുന്ന വീലർ ​െഎലൻറിൽ നിന്നായിരുന്നു വിക്ഷേപണം.

മൊബൈൽ പ്ലാറ്റ്ഫോമിൽ നിന്ന് തൊടുത്തുവിട്ട മിസൈൽ 19 മിനിറ്റിനുള്ളിൽ നിശ്ചിത ദൂരമായ 4,900 കിലോമീറ്റര്‍ മറികടന്നു. കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമനാണ് പരീക്ഷണ വാർത്ത പുറത്തുവിട്ടത്. 

ഡിഫൻസ് റിസർച് ആൻഡ് ഡെവലപ്പ്മെന്‍റ് ഒാർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) ആണ് മൂന്നു ഘട്ടമുള്ള ദീർഘദൂര മിസൈലായ അഗ്നി-5 വികസിപ്പിച്ചത്. 5000 മുതൽ 5500 കിലോമീറ്റർ വരെ ദൂരപരിധിയുള്ള 17 മീറ്റർ ഉയരവും 2 മീറ്റർ വ്യാസവുമുള്ള മിസൈലിന് 1.5 ടൺ ആണ് ഭാരം. അഗ്നി-1 (700 കിലോമീറ്റർ), അഗ്നി-2 (2000 കിലോമീറ്റർ), അഗ്നി-3 (2500 കിലോമീറ്റർ), അഗ്നി-4 (2500 കിലോമീറ്റർ മുതൽ 3500 കിലോമീറ്റർ വരെ) എന്നീ അഗ്നി പതിപ്പുകളുടെ പരീക്ഷണം വിജയകരമായിരുന്നു. 

2012 ഏപ്രിൽ 19നാണ് അഗ്നി-5ന്‍റെ ആദ്യ പരീക്ഷം നടത്തിയത്. തുടർന്ന് 2013 സെപ്റ്റംബർ 15നും 2015 ജനുവരി 3നും രണ്ടും മൂന്നും പരീക്ഷണങ്ങൾ നടന്നു. 2016 ഡിസംബർ 26നാണ് അഗ്നി-5ന്‍റെ നാലാമത്തെയും അവസാനത്തേതുമായ പരീക്ഷണവും വിജയകരമായി പൂർത്തിയാക്കിയത്.  

അമേരിക്ക, ബ്രിട്ടൺ, റഷ്യ, ചൈന, ഫ്രാൻസ് എന്നിവയാണ് ബാലിസ്റ്റിസ് മിസൈലുള്ള മറ്റ് രാജ്യങ്ങൾ. 
 

Tags:    
News Summary - India successfully launches Nuclear-Capable ballistic missile Agni-V -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.