Posted On
date_range Updated On
date_range രാജ്യത്ത് കോവിഡ് കുറയുന്നു; പ്രതിദിന വർധന ആറ് മാസത്തെ കുറഞ്ഞ നിരക്കിൽ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. രോഗികളുടെ പ്രതിദിന വർധന ആറ് മാസത്തിനിടെയിലെ കുറഞ്ഞ നിരക്കിലേക്ക് എത്തി. 18,732 പേർക്ക് രാജ്യത്ത് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. 279 പേരാണ് രോഗം ബാധിച്ച് മരിച്ചത്.
1,01,87,850 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. 1,47,622 പേർ മരിക്കുകയും ചെയ്തു. 2,78,690 പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിൽസയിലുള്ളത്. 97,61,53 പേർക്കാണ് രോഗമുക്തിയുണ്ടായത്. 21,430 പേർ കഴിഞ്ഞ ദിവസം മാത്രം രോഗമുക്തി നേടി.
അതേസമയം, രാജ്യത്ത് ജനിതകമാറ്റം സംഭവം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്. ജനിതകമാറ്റം സംഭവിച്ച വൈറസ് ബാധിച്ചവർക്കും നിലവിലുള്ള ചികിൽസ രീതി തന്നെ തുടർന്നാൽ മതിയെന്നാണ് വിദഗ്ധസംഘത്തിന്റെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.