ചിത്രം: Reuters

പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം എട്ടുമാസത്തെ കുറഞ്ഞ നിരക്കിൽ; പകുതിയിലധികം കേരളത്തിൽ

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ രോഗികൾ കുറയുന്നു. ഇന്ത്യയിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട്​ ചെയ്​തത്​ 13,596 കോവിഡ്​ കേസുകൾ മാത്രം. ഇതിൽ പകുതിയോളം രോഗികളും കേരളത്തിൽ നിന്നാണ്​. 7555 പേർക്കാണ്​ കഴിഞ്ഞ ദിവസം കേരളത്തിൽ പുതുതായി രോഗം സ്​ഥിരീകരിച്ചത്​.

എട്ടുമാസത്തെ അല്ലെങ്കിൽ 230 ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ്​ കണക്കാണിത്​. ഇതോടെ രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 3,40,81,315 ആയി. കേരളം (7555), മഹാരാഷ്​ട്ര (1715), തമിഴ്​നാട്​ (1218), പശ്ചിമ ബംഗാൾ (624), ഒഡീഷ (443) എന്നീ സംസ്​ഥാനങ്ങളിലാണ്​ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട്​ ചെയ്യുന്നത്​.

കഴിഞ്ഞദിവസം 166 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തിലാണ്​ (74) ഏറ്റവും കൂടുതലാളുകൾ മരിച്ചത്​.

ചികിത്സയിലുള്ള രോഗികളുടെ കണക്ക്​ 221 ദിവസ​ത്തെ ഏറ്റവും താഴ്​ന്ന നിലയിലാണ്​. 1,89,694 പേർ മാത്രമാണ്​ നിലവിൽ കോവിഡ്​ ബാധിച്ച്​ ചികിത്സയിൽ കഴിയുന്നത്​. 24 മണിക്കൂറിനിടെ 19,582 പേർ രോഗമുക്തി നേടി. 98.12 ശതമാനമാണ്​ രോഗമുക്തി നിരക്ക്​. 3,34,39,331 പേരാണ്​​ രാജ്യത്ത്​ ഇതുവരെ രോഗമ​ുക്തി നേടിയത്​.

ദേശീയ വാക്​സിനേഷൻ യജ്ഞത്തിന്‍റെ ഭാഗമായി ഇതുവരെ 97.79 ഡോസ്​ കോവിഡ്​ വാക്​സിൻ ഡോസുകൾ നൽകി. 12,05,162 ഡോസ്​ വാക്​സിൻ കഴിഞ്ഞ ദിവസം വിതരണം ചെയ്​തു. 

Tags:    
News Summary - india sees lowest daily covid cases in nearly eight months; 55.57% cases from kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.