ഇന്ത്യയിലെ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു

ന്യൂഡൽഹി: രാജ്യത്തിന്​ ആശ്വാസമായി പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു. കഴിഞ്ഞ ദിവസം രാജ്യ​ത്ത്​ 1,14,460 പേർക്കാണ്​​ രോഗം സ്ഥിരീകരിച്ചത്​. 1,89,232 പേർക്ക്​ രോഗമുക്​തിയുണ്ടായി. മരണസംഖ്യയിലും കുറവ്​ രേഖപ്പെടുത്തിയിട്ടുണ്ട്​. 2677 മരണങ്ങളാണ്​ രാജ്യത്ത്​ കോവിഡ്​ മൂലമാണെന്ന്​ സ്ഥിരീകരിച്ചത്​.

ഇതോടെ ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 2,88,09,339 ആയി ഉയർന്നു. 2,69,84,781 പേർ ​ഇതുവരെ രോഗമുക്​തി നേടി. 14,77,799 പേരാണ്​ നിലവിൽ​ രോഗം ബാധിച്ച്​ ചികിത്സയിലുള്ളത്​. 3,46,759 ​മരണവും ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്​.

23,13,22,417 പേർക്കാണ്​ ഇതുവരെ വാക്​സിൻ നൽകിയത്​. ഡിസംബറിനകം പരമാവധി പേർക്ക്​ വാക്​സിൻ നൽകാനാണ്​ കേന്ദ്രസർക്കാർ. നാല്​ വാക്​സിനുകളെങ്കിലും വൈകാതെ ഇന്ത്യയിലെത്തുമെന്നാണ്​ കേന്ദ്രസർക്കാർ വ്യക്​തമാക്കുന്നത്​. 

Tags:    
News Summary - India Sees Lowest Daily Covid Cases In 2 Months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.