രാജ്യത്തെ പ്രതിദിന കോവിഡ്​ മരണം നാലായിരം കടന്നു; നാല്​ ലക്ഷത്തിലധികം രോഗികൾ

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ വ്യാപനം തുടങ്ങിയതിന്​ ശേഷം ഇതാദ്യമായി മരണസംഖ്യ നാലായിരം കടന്നു. 4,187 പേരാണ്​ കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ച്​ മരിച്ചത്​. 4,01,078 പേർക്ക്​ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്​തു. ഇതോടെ ഇതുവരെ ​രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 2,18,92,676 ആയി ഉയർന്നു.

2,38,270 മരണമാണ്​ ഇതുവരെ റിപ്പോർട്ട്​ ചെയ്​തത്​. 3,18,609 പേർക്ക്​ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്​തിയുണ്ടായി. 1,79,30,960 പേർക്കാണ്​ ഇതുവരെ രോഗമുക്​തിയുണ്ടായത്​. 37,23,446 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. 16,73,46,544 പേർക്ക്​ ഇതുവരെ വാക്​സിൻ നൽകിയിട്ടുണ്ട്​.

മഹാരാഷ്​ട്ര, യു.പി, കേരള, കർണാടക, തമിഴ്​നാട്​ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്​ കോവിഡ്​ രോഗികളിൽ ഭൂരിപക്ഷം പേരും. രോഗബാധ ഉയർന്നതോടെ വിവിധ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങളും ശക്​തമാക്കിയിട്ടുണ്ട്​. കേരള, കർണാടക, തമിഴ്​നാട്​ തുടങ്ങിയ സംസ്ഥാനങ്ങൾ ലോക്​ഡൗൺ പ്രഖ്യാപിച്ചു. മഹാരാഷ്​ട്രയും യു.പിയും നിയന്ത്രണങ്ങൾ നീട്ടിയിരുന്നു. 

Tags:    
News Summary - India sees 4,187 deaths in new record high, over 4.01 lakh Covid cases in 24 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.