ചോക്​സിയെ വിട്ടുകിട്ടാൻ ആവശ്യപ്പെട്ട്​​ ഇന്ത്യ; ക്ലിയർ റിപ്പോർട്ട്​ നൽകിയത്​​ മുംബൈ പൊലീസ്​ അന്വേഷിക്കും

ന്യൂഡൽഹി: 13,500 കോ​ടി​യു​ടെ പി.എൻ.ബി തട്ടിപ്പ്​ നടത്തി രാജ്യംവിട്ട വജ്രവ്യാപാരി മെഹുൽ ചോക്​സിയെ വിട്ടുകിട്ടാൻ ഇന്ത്യ രേഖാമൂലം ആവശ്യപ്പെട്ടു. അതുമായി ബന്ധപ്പെട്ട്​ ചോക്​സിക്ക്​ പൗരത്വം നൽകിയ കരീബിയൻ രാജ്യമായ ആൻറ്വിഗ ആന്‍റ്​ ബാർബുഡക്ക്​ ഇന്ത്യ അപേക്ഷ കൈമാറി. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്​ സി.ബി.​െഎ ഇതുമായി ബന്ധപ്പെട്ട്​ വെള്ളിയാഴ്​ച അപേക്ഷ നൽകിയിരുന്നു.  

ചോക്​സിക്ക്​ പൊലീസ്​ ക്ലിയറൻസ്​ സർട്ടിഫിക്കറ്റ്​ നൽകിയ മുംബൈയിലെ പ്രാദേശിക പാസ്​പോർട്ട്​ ഒാഫീസി​​​െൻറ നടപടിയിൽ അന്വേഷണം ആരംഭിച്ചതായി മുംബൈ ​പൊലീസ്​ പ്രസ്​താവനയിൽ അറിയിച്ചിരുന്നു. എന്നാൽ പാസ്​പോർട്ടിലുണ്ടായിരുന്ന പൊലീസ്​ വെരിഫിക്കേഷൻ റിപ്പോർട്ടനുസരിച്ചാണ്​ ക്ലിയറൻസ്​ സർട്ടിഫിക്കറ്റ്​ നൽകിയതെന്നായിരുന്നു വിദേശകാര്യ മന്ത്രാലയത്തി​​​െൻറ പ്രതികരണം. അതേസമയം മുംബൈ പാസ്​പോർട്ട്​ ഒാഫീസി​​​െൻറ ക്ലിയറൻസ്​ സർട്ടിഫിക്കറ്റ്​ പ്രകാരമാണ്​ ചോക്​സിക്ക്​ പൗരത്വം നൽകിയതെന്ന്​ ആൻറിഗ്വൻ അധികൃതർ അറിയിച്ചു. 

Tags:    
News Summary - India seeks Choksi's extradition from Antigua-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.