ന്യൂഡൽഹി: റഷ്യയുമായുള്ള ബന്ധം വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയിലെയും റഷ്യയിലെയും സ്ഥാപനങ്ങൾ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇൻഡോളജി പഠനത്തിൽ റഷ്യയുമായി കൂടുതൽ സഹകരിക്കുന്നതിനാണ് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലായത്.
ഇതിന്റെ ഭാഗമായി ഇന്ത്യ- റഷ്യ സംയുക്ത ഇൻഡോളജി പഠന പദ്ധതി തുടങ്ങുന്നതിന് മോസ്കോയിലെ ഋഷി വസിഷ്ഠ ഇൻസ്റ്റിറ്റ്യൂട്ടും ഭാരതീയ വിദ്യാഭവനും തമ്മിലുള്ള ധാരണാപത്രം ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ഒപ്പുവെച്ചു. ചടങ്ങിൽ യോഗ വശിഷ്ട എന്ന സംസ്കൃത കൃതിയുടെ റഷ്യൻ പരിഭാഷ പ്രകാശനവും നടന്നു. ഇന്ത്യ, റഷ്യ വിദേശ നയതന്ത്ര പ്രതിനിധികൾക്ക് പുറമേ വിഷ്ണു ദേവാനന്ദ് ഗിരി, ഡയറക്ടർ കെ. ശിവപ്രസാദ്, ബൻവാരിലാൽ പുരോഹിത്, ഡോ. ശശിബാല തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.