Posted On
date_range Updated On
date_range രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 13000ത്തോളം പേർക്ക് കൂടി കോവിഡ്; 70 ലക്ഷം പേർ വാക്സിൻ സ്വീകരിച്ചു
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,923 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 108 പേർ മരിച്ചു. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുൾപ്പെടെ 11,764 പേർ രോഗമുക്തി നേടി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,08,71,294 ആയി. ഇതിൽ 1,05,73,372 പേർ രോഗമുക്തരായിട്ടുണ്ട്. നിലവിൽ 1,42,562 പേരാണ് കോവിഡ് ബാധിതരായുള്ളത്. 1,55,360 പേർ മരിച്ചു.
രാജ്യത്ത് ഇതുവരെ 70,17,114 പേർ കോവിഡ് വാക്സിൻ സ്വീകരിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. ഐ.സി.എം.ആർ പുറത്തു വിട്ട കണക്കുകൾ പ്രകാരം ബുധനാഴ്ച വരെ ആകെ 20,40,23,840 സാമ്പിളുകൾ കോവിഡ് പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. ഇതിൽ ബുധനാഴ്ച മാത്രം പരിശോധിച്ചത് 6,99185 സാമ്പിളുകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.