ഇന്ത്യയിൽ 12,689 പേർക്ക് കൂടി കോവിഡ്; 137 മരണം
ന്യൂഡൽഹി: ഇന്ത്യയിലെ കഴിഞ്ഞ 24 മണിക്കൂറിനിടെ 12,689 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 10,689,527 ആയി . കഴിഞ്ഞ ദിവസം കോവിഡ് രോഗം ബാധിക്കുന്നവരുടെ എണ്ണം ഏഴ് മാസത്തിനിടയിലെ കുറഞ്ഞ നിരക്കിലേക്ക് എത്തിയിരുന്നു. 9,102 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചത്.
13,320 പേർ കോവിഡിൽ നിന്ന് മുക്തി നേടിയിട്ടുണ്ട്. ഇതുവരെ 10,359,305 പേർ കോവിഡിൽ നിന്ന് മുക്തി നേടി. 96.91 ശതമാനം കോവിഡ് രോഗികളും സുഖംപ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 137 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
550,426 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം മാത്രം ടെസ്റ്റ് ചെയ്തതെന്ന് ഐ.സി.എം.ആർ അറിയിച്ചു. അതേസമയം, കൊറോണ വാക്സിൻ വിതരണം രാജ്യത്ത് പുരോഗമിക്കുകയാണ്. കോവിഷീൽഡ്, കോവാക്സിൻ എന്നീ വാക്സിനുകളാണ് കോവിഡ് പ്രതിരോധത്തിന് ഇന്ത്യയിൽ വിതരണം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.