പിടിവിട്ട് കോവിഡ്; 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലേറെ രോഗികൾ

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ്​ കേസുകളുടെ എണ്ണത്തിൽ വൻവർധന​. 24 മണിക്കൂറിനിടെ 2,00,739 കോവിഡ്​ കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. 93,528 പേർ രോഗമുക്തി നേടി. രാജ്യത്ത്​ കോവിഡ്​ കേസുകൾ 10 ദിവസത്തിനിടെ ഇരട്ടിയിലധികമായിരിക്കുകയാണ്. ചികിത്സയിൽ തുടരുന്നവരുടെ എണ്ണം 14,71,877 ആയി. 

10 ദിവസങ്ങൾക്ക്​ മുമ്പായിരുന്നു​ രാജ്യത്ത്​ പ്രതിദിന കോവിഡ്​ കേസുകളുടെ എണ്ണം വീണ്ടും ലക്ഷം കടന്നത്​. യു​.എസിൽ മാത്രമാണ്​ പ്രതിദിനം രണ്ടുലക്ഷം കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്തത്​. ലക്ഷം കേസുകൾ റിപ്പോർട്ട്​ ചെയ്​ത ശേഷം 21 ദിവസങ്ങൾക്ക്​ ശേഷമാണ്​ അവിടെ രണ്ട്​ ലക്ഷം കേസുകളിലെത്തിയത്​.

ഒക്​ടോബർ 30ന്​ പ്രതിദിന കേസുകളുടെ എണ്ണം ലക്ഷം കടന്ന യു.എസിൽ അത്​ രണ്ട്​ ലക്ഷമായത്​ നവംബർ 20നായിരുന്നു. വേൾഡോമീറ്റർ വെബ്​സൈറ്റിലെ കണക്കുകൾ പ്രകാരം ജനുവരി എട്ടാം തിയതി യു.എസിൽ ഒരു ദിവസം റിപ്പോർട്ട്​ ചെയ്​ത കേസുകളുടെ എണ്ണം 3,09,035 ആയിരുന്നു.

കഴിഞ്ഞ ദിവസവും രാജ്യത്ത്​ മരണസംഖ്യ 1000 കവിഞ്ഞു. 1038 മരണങ്ങളാണ്​ ബുധനാഴ്ച രേഖപ്പെടുത്തിയത്​. ഒക്​ടോബർ രണ്ടിന്​ ശേഷം രാജ്യത്തെ​ ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണിത്​.

മഹാരാഷ്​ട്രക്ക്​ പിന്നാലെ ഉത്തർപ്രദേശിലും കോവിഡ്​ പിടിവിട്ട്​ കുതിക്കുകയാണ്​. 20,510 പുതിയ കേസുകളാണ്​ യു.പിയിൽ റിപ്പോർട്ട്​ ചെയ്​തത്​. മഹാരാഷ്​ട്രയിൽ 58,952 പുതിയ കേസുകളാണ്​ റിപോർട്ട്​ ചെയ്​തത്​.

Tags:    
News Summary - india reported nearly 2 lakh fresh Covid-19 cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.