ഇരുണ്ട കാലഘട്ടമായാണ് അടിയന്തരാവസ്ഥയെ ഇന്ത്യ ഒാർക്കുന്നതെന്ന് മോദി

ന്യൂഡൽഹി: 1975ലെ അടി​യ​ന്തരാവസ്ഥയെ ഇരുണ്ട കാലഘട്ടമായാണ് ഇന്ത്യ ഒാർക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ ഭാഗത്തും ഭയം നിലനിന്ന കാലഘട്ടം കൂടിയായിരുന്നു അതെന്നും മോദി ട്വീറ്റ് ചെയ്തു. 

അടിയന്തരാവസ്ഥക്കെതിരെ പോരാടിയവരെ ഈ അവസരത്തിൽ ഒാർക്കുന്നു. എഴുത്തുകൾ, സംവാദങ്ങൾ, നിരൂപണങ്ങൾ, ചോദ്യങ്ങൾ എന്നിവയാണ് ജനാധിപത്യത്തിന്‍റെ കരുത്ത്. നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ഒരു ശക്തിക്കും തകർക്കാനാവില്ലെന്നും മോദി കൂട്ടിച്ചേർത്തു. 

കഴിഞ്ഞ ദിവസം അരുൺ ജെയ്റ്റ്ലിയും അടിയന്തരാവസ്ഥക്കെതിരെ രംഗത്തുവന്നിരുന്നു. ഭ​ര​ണ​ഘ​ട​ന റ​ദ്ദാ​ക്കാ​തെ ഹി​റ്റ്‌​ല​റും ഇ​ന്ദി​ര​യും ജ​നാ​ധി​പ​ത്യ​ത്തെ സ്വേ​ച്ഛാ​ധി​പ​ത്യ​ത്തി​ലേ​ക്ക് മാ​റ്റി. അ​തി​ന്​ റി​പ്പ​ബ്ലി​ക്ക​ന്‍ ഭ​ര​ണ​ഘ​ട​ന ഉ​പ​യോ​ഗി​ച്ചു. ജ​ർ​മ​നി​യി​ൽ 1933ൽ ​ന​ട​ന്ന​ത്​ നാ​ലു​ പ​തി​റ്റാ​ണ്ടി​നു​ ശേ​ഷം ഇ​ന്ത്യ​യി​ൽ ന​ട​ന്ന​ത്​ അ​ത്ഭു​ത​ക​ര​മാ​ണെന്നായിരുന്നു ജെയ്റ്റ്ലിയുടെ ട്വീറ്റ്. 

Tags:    
News Summary - India remembers Emergency as 'dark period': PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.