ലഡാക്കിലെ ഇന്ത്യൻ സൈനികർക്ക് കൊടും തണുപ്പിന്‍റെ പ്രതിരോധിക്കാൻ യു.എസ് സേനയുടെ ജാക്കറ്റുകൾ

ന്യൂഡൽഹി: ചൈനയെ പ്രതിരോധിക്കാൻ യഥാർഥ നിയന്ത്രണരേഖയിൽ (എൽ.എ.സി) വിന്യസിച്ചിട്ടുള്ള ഇന്ത്യൻ സൈനികർക്കായി അമേരിക്ക പ്രതിരോധ സേനയുടെ കൊടും തണുപ്പിനെ പ്രതിരോധിക്കാനുള്ള ജാക്കറ്റുകൾ. കേന്ദ്ര സർക്കാർ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

സിയാച്ചിൻ, കിഴക്കൻ ലഡാക്ക് സെക്ടർ എന്നിവിടങ്ങളിലെ പ്രതിരോധ സേനകൾ അടക്കം ലഡാക്കിൽ വിന്യസിച്ചിരിക്കുന്ന സൈനികർക്കായി 60,000 ജാക്കറ്റുകളാണ് ഇന്ത്യൻ സൈന്യം സൂക്ഷിക്കുന്നത്. തണുപ്പ് പ്രതിരോധ വസ്ത്രങ്ങൾ അടിയന്തരമായി ഏറ്റെടുക്കുന്നത് വഴി കഠിനമായ ശൈത്യകാലത്ത് ലഡാക്ക് മേഖലയിൽ വിന്യസിക്കുന്ന ഇന്ത്യൻ സൈനികർക്ക് സഹായകരമാകും.

ചൈനീസ് സേന നടത്തിയ ആക്രമണം കണക്കിലെടുത്ത് 90,000 സൈനികരെ ഈ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. ഈ വർഷം 30,000ത്തോളം സൈനികരുടെ അധിക വിന്യാസമാണ് ഉണ്ടായിട്ടുള്ളത്. ലഡാക്കിൽ എത്തിച്ച ഇന്ത്യൻ പർവത ഡിവിഷൻ അടക്കം രണ്ട് അധിക ഡിവിഷൻ സൈനികർ ഹൈ ആൾട്ടിട്ട്യൂഡ് ഒാപറേഷന് വർഷങ്ങളായി പരിശീലനം ലഭിച്ചവരാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.