ഇന്ത്യയിൽ 200 കോടി കോവിഡ് വാക്സിൻ ഡോസുകൾ വിതരണം ചെയ്തു

ന്യൂഡൽഹി: ഇന്ത്യയിൽ ശനിയാഴ്ച വരെ 200 കോടി കോവിഡ് വാക്സിനേഷൻ ഡോസുകൾ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 18 മാസം കൊണ്ടാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. 2021 ജനുവരി 16 മുതലാണ് ഇന്ത്യയിൽ വാക്സിനേഷൻ തുടങ്ങിയത്. ശനിയാഴ്ച രാത്രി വരെ 199.97 ഡോസ് വാക്സിൻ നൽകി. 5.48 കോടി മുൻകരുതൽ ഡോസും ഇതിൽ ഉൾപ്പെടും.

രാജ്യത്തുടനീളമുള്ള 14,000 കേന്ദ്രങ്ങളിലാണ് വക്സിനേഷൻ യഞ്ജം നടക്കുന്നത്.രാജ്യത്ത് 277 ദിവസം കൊണ്ടാണ് 100 കോടി ഡോസ് എന്ന നാഴികക്കല്ല് പിന്നിട്ടത്.

കഴിഞ്ഞ വർഷം സെപ്റ്റംബർ 17ന് രണ്ടരക്കോടി വാക്സിൻ ഡോസുകളാണ് നൽകിയ്. ആദ്യമായാണ് ഒറ്റ ദിവസത്തിൽ ഇത്രയേറെ വാക്സിൻ ഡോസുകൾ നൽകുന്നത്. രാജ്യത്ത് 96 ശതമാനം ആളുകളും കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചുകഴിഞ്ഞു. 87 ശതമാനം പേർ രണ്ടുഡോസും പൂർത്തിയാക്കി. ലഭ്യമായ കണക്കുകൾ പ്രകാരം ലോകജനസംഖ്യയിൽ 62.1 ശതമാനം ആളുകളും വാക്സിനേഷൻ പൂർത്തിയാക്കിയവരാണ്. കഴിഞ്ഞാഴ്ച ആരോഗ്യമന്ത്രാലയം എല്ലാ വാക്സിൻ ഗുണഭോക്താക്കൾക്കും കോവിഡ് വാക്സിന്റെ രണ്ടാംഡോസും മുൻകരുതൽ ഡോസും തമ്മിലുള്ള ഇടവേള ഒമ്പതിൽ നിന്ന് ആറുമാസമാക്കിയിരുന്നു.

ഈയാഴ്ച 18 വയസിനും അതിനു മുകളിലുള്ളവർക്കും സൗജന്യമായി മുൻകരുതൽ ഡോസ് നൽകുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം 75 ദിവസത്തെ കോവിഡ് വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 1,43,449 സജീവ കോവിഡ് രോഗികളാണുള്ളത്.

Tags:    
News Summary - India Reaches 200 Crore Covid Jab Milestone, 18 Months After First Shot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.