ദാവോസ്: സാമൂഹിക പദവി മാറ്റ സൂചികയുടെ ആഗോള റാങ്കിൽ ഇന്ത്യ വളരെ പിന്നിൽ. 82 രാജ്യങ്ങ ളുടെ പട്ടികയിൽ ഇന്ത്യക്ക് 76ാം സ്ഥാനമാണ്. ഏറ്റവും മുന്നിൽ ഡെന്മാർക്. ദാവോസിൽ ലോക സാമ്പത്തിക ഫോറം 50ാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇൗ വിവരം.
സാമൂഹിക-സാമ്പത്തിക ചുറ്റുപാടുകൾ പരിഗണിക്കാതെ ഓരോ വ്യക്തിക്കും അയാളുടെ കഴിവിനനുസരിച്ച തുല്യ വളർച്ച അവസരം ലഭിക്കുന്നുണ്ടോയെന്നതാണ് സാമൂഹിക പദവി മാറ്റ സൂചികയുടെ മാനദണ്ഡം. ഇതിൽ പിന്നിലാകുന്നത് സാമ്പത്തിക അസമത്വം വർധിച്ചതിെൻറ സൂചന കൂടിയാണ്. അതേസമയം, സാമൂഹിക പദവി മാറ്റത്തിൽ 10 ശതമാനം വളർച്ച കൈവരിച്ചാൽ 2030ഓടെ ആഗോള സാമ്പത്തിക വളർച്ചയിൽ അഞ്ചു ശതമാനം കുതിപ്പുണ്ടാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, ലോകത്തെ അപൂർവം രാജ്യങ്ങൾക്കു മാത്രമേ ഇതിൽ മുന്നേറാൻ കഴിയുന്നുള്ളൂ. തുല്യ വേതനമില്ലായ്മ, സാമൂഹിക സുരക്ഷ പദ്ധതികളുടെ അഭാവം, ആജീവനാന്ത പരിശീലനം ലഭിക്കാതിരിക്കൽ തുടങ്ങിയവയാണ് സാമൂഹിക പദവിയിൽ മാറ്റമുണ്ടാകാത്തതിെൻറ കാരണം. ഡെന്മാർക്കിനു പിന്നിൽ നോർവേ, ഫിൻലൻഡ്, സ്വീഡൻ, ഐസ്ലൻഡ് എന്നിവയാണ് സാമൂഹികമാറ്റത്തിൽ മുന്നിൽ വരുന്ന രാജ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.