580 ടൺ ഭക്ഷണ സാമഗ്രികൾ നൽകി മാലദ്വീപിന് ഇന്ത്യയുടെ സഹായം

മാലെ: മിഷൻ സാഗറിന്‍റെ ഭാഗമായി മാലദ്വീപിന് ഇന്ത്യയുടെ സഹായം. നാവികസേനാ കപ്പലായ ഐ.എൻ.എസ് കേസരിയിൽ 580 ടൺ ഭക്ഷണ സാമഗ്രികൾ കേന്ദ്ര സർക്കാർ മാലിദ്വീപിൽ എത്തിച്ചു. സുഹൃത്ത് രാജ്യങ്ങൾ നൽകുന്ന സഹായത്തിന്‍റെ ഭാഗമായാണ് കേന്ദ്ര സർക്കാറിന്‍റെ നടപടിയെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു. 

ഇന്ത്യൻ സഹായത്തിന് മാലദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുല്ല ഷാഹിദ് നന്ദി പറഞ്ഞു. കപ്പലിനെ സ്വീകരിക്കാൻ അബ്ദുല്ല ഷാഹിദിനെ കൂടാതെ പ്രതിരോധ മന്ത്രി മരിയ അഹ്മദ് ദീദി, മാലദ്വീപിലെ ഇന്ത്യൻ ഹൈക്കമീഷണർ സഞ്ജയ് സുധീർ എത്തിയിരുന്നു. 

ലോക്ഡൗണിനെ തുടർന്ന് മാലദ്വീപിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒാപറേഷൻ സമുദ്ര സേതുവിന്‍റെ ഭാഗമായി രണ്ട് ഘട്ടങ്ങളായാണ് തിരിച്ചെത്തിച്ചത്. നാവികസേനാ കപ്പലുകളായ ഐ.എൻ.എസ് ജലശ്വയിൽ 698 പേരെയും ഐ.എൻ.എസ് മഗറിൽ 202 പേരെയും ആണ് തിരികെ എത്തിച്ചത്. 

Tags:    
News Summary - India Present 580 tons of food provisions for the people of Maldives -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.