'ഇന്ത്യ ഹിന്ദു രാഷ്ട്രമല്ല, ഒരിക്കലും ആയിരുന്നില്ല': മോഹൻ ഭാഗവതിനെ വിമർശിച്ച് സ്വാമി പ്രസാദ് മൗര്യ

ന്യുഡൽഹി: ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ലെന്നും ഒരിക്കലും ആയിരുന്നില്ലെന്നും സമാജ്വാദി പാർട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യ. ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന ആർ. എസ്. എസ് മേധാവി മോഹൻ ഭാഗവതിന്‍റെ പ്രസ്താവനയെ വിമർശിച്ചുകൊണ്ടായിരുന്നു പ്രതികരണം. ഇന്ത്യ ഒരു ബഹുസ്വര രാഷ്ട്രമാണെന്നും സ്വാമി പ്രസാദ് മൗര്യ പറഞ്ഞു.

"നമ്മുടെ ഭരണഘടന ഒരു മതേതര രാഷ്ട്രം എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇന്ത്യയിലെ എല്ലാ ജനങ്ങളും ഇന്ത്യക്കാരാണ്. ഇന്ത്യൻ ഭരണഘടന എല്ലാ മതങ്ങളുടെയും വിശ്വാസങ്ങളുടെയും വിഭാഗങ്ങളുടെയും സംസ്കാരങ്ങളുടെയും പ്രാതിനിധ്യത്തെ പ്രതിനിധീകരിക്കുന്നു"- സ്വാമി പ്രസാദ് മൗര്യ പറഞ്ഞു.

ഇന്ത്യ ഹിന്ദു രാഷ്ട്രമാണ്. ഇന്ത്യയിലെ എല്ലാവരും ഹിന്ദുക്കളാണെന്നും അതാണ് സത്യമെന്നും ചിലർ അത് മറച്ചുവെക്കുകയാണെന്നും മോഹൻ ഭാഗവത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Tags:    
News Summary - 'India not a Hindu nation, never was': Swami Prasad Maurya slams Mohan Bhagwat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.