ന്യൂഡൽഹി: കർതാർപുർ ഇടനാഴി വഴി പാകിസ്താനിലെ ഗുരുദ്വാര ദർബാർ സാഹിബ് സന്ദർശിക്കാൻ ഇന്ത്യൻ തീർഥാടകർക്ക് വിസ വേണ്ട. കർതാർപുർ ഇടനാഴിയുമായി ബന്ധപ്പെട്ട് ഇന്ത്യ-പാകിസ്താൻ ഉദ്യോഗസ്ഥർ അമൃത്സറിലെ അട്ടാരിയിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ഒ.സി.ഐ കാർഡുള്ളവർക്കും (വിദേശ പൗരത്വമുള്ള ഇന്ത്യൻ വംശജർക്ക് നൽകുന്ന കാർഡ്) ഗുരുദ്വാരയിൽ വിസയില്ലാതെ തീർഥാടനം നടത്താം.
ദിവസവും 5000 പേർക്ക് പ്രവേശിക്കാനാണ് അനുമതി. പ്രത്യേക അവസരങ്ങളിൽ ഇതിൽ കൂടുതൽ പേർക്കും സന്ദർശനം നടത്താം. ഗുരുദ്വാരയിൽ എത്തുന്നവർ സേവന ഫീസ് നൽകണമെന്ന പാകിസ്താെൻറ ആവശ്യം ഇന്ത്യ അംഗീകരിച്ചില്ല.
ഗുരുദ്വാരയുടെ പരിസരത്ത് ഇന്ത്യൻ കോൺസുലാറുടെയോ പ്രോട്ടോകോൾ ഉദ്യോഗസ്ഥരുടെയോ സാന്നിധ്യം അനുവദിക്കണമെന്ന ഇന്ത്യയുടെ നിർദേശം പാകിസ്താൻ തള്ളി.
സിഖ് മതസ്ഥാപകൻ ഗുരുനാനാകിെൻറ അന്ത്യവിശ്രമസ്ഥലമായ കർതാർപുർ ഗുരുദ്വാരയിലേക്ക് പഞ്ചാബിലെ ഗുർദാസ്പുർ ജില്ലയിൽനിന്ന് ഇടനാഴി നിർമിക്കാൻ 2018ലാണ് ഇരു രാജ്യങ്ങളും ധാരണയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.