രണ്ടാം തരംഗത്തിൽ ജീവൻ ​െപാലിഞ്ഞത്​ 594 ഡോക്​ടർമാർക്കെന്ന്​ ഐ.എം.എ; ഏറെയും ഡൽഹിയിൽ

ന്യൂഡൽഹി: രാജ്യത്തെ ഭീതിയുടെ മുനയിൽ നിർത്തിയ കോവിഡ്​ രണ്ടാം തരംഗത്തിൽ ഇതിനകം രാജ്യത്ത്​ 594 ​ഡോക്​ടർമാർക്ക്​ ജീവൻ നഷ്​ടമായതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഏറ്റവും കൂടുതൽ മരണം ഡൽഹിയിലാണ്​- 107 പേർ. ബിഹാറിൽ 96ഉം ഉത്തർ പ്ര​േദശിൽ 67ഉം രാജസ്​ഥാനിൽ 43ഉം പേർ മരിച്ചു. ഝാർഖണ്ഡിൽ 39 പേരാണ്​ മരണത്തിന്​ കീഴടങ്ങിയത്​. കേരളത്തിൽ അഞ്ചു പേർ മാത്രമാണ്​ രേഖകളിലുള്ളത്​. ജമ്മു കശ്​മീർ, ഹരിയാന, ഗോവ സംസ്​ഥാനങ്ങൾ കേരളത്തെക്കാൾ പിറകിലാണ്​.

രാജ്യത്ത്​ സേവന രംഗത്തുള്ള 12 ലക്ഷം ഡോക്​ടർമാരിൽ സംഘടനയുടെ പക്കൽ മൂന്നര ലക്ഷം പേരുടെ കണക്കുകൾ മാത്രമാണുള്ളത്​. അതിനാൽ മരണസംഖ്യ കൂടുമെന്നാണ്​ സൂചന.

Tags:    
News Summary - India lost 594 doctors during Covid second wave; most deaths in Delhi: IMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.