ന്യൂഡൽഹി: ഇന്ത്യ ജനാധിപത്യരാജ്യമല്ലാതാവുകയാണെന്ന് രാഹുല്‍ ഗാന്ധി. സ്വീഡനിലെ വി-ഡെം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ജനാധിപത്യ ഇന്‍ഡക്സ് റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള വാര്‍ത്ത പങ്കുവച്ചായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യമായി ഇന്ത്യയിലെ ജനാധിപത്യം അധ:പതിച്ചുവെന്നായിരുന്നു സ്വീഡനിലെ വി-ഡെം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ജനാധിപത്യ ഇന്‍ഡക്സ് റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ ഇപ്പോള്‍ പാകിസ്താനെ പോലെ സ്വേച്ഛാധിപത്യ രാജ്യമാണെന്നും അയല്‍രാജ്യങ്ങളായ നേപ്പാള്‍, ബംഗ്ലാദേശ് എന്നിവയെക്കാളും മോശമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്‍ജിഒ ആയ ഫ്രീഡം ഹൗസിന്‍റെ മറ്റൊരു റിപ്പോര്‍ട്ടില്‍ നേരത്തെ ഇന്ത്യയെ സ്വതന്ത്ര രാജ്യത്തില്‍ നിന്ന് ഭാഗിക സ്വതന്ത്ര രാജ്യമായി തരംതാഴ്ത്തിയിരുന്നു.
India is no longer a democratic country. pic.twitter.com/iEwmI4ZbRp
— Rahul Gandhi (@RahulGandhi) March 11, 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.