Posted On
date_range Updated On
date_range ചൈനീസ് അതിർത്തിയിൽ നിന്ന് 10,000 സൈനികരെ പിൻവലിച്ചതായി റിപ്പോർട്ട്
ലഡാക്ക്: ചൈനീസ് അതിർത്തിയിൽ നിന്ന് 10,000 സൈനികരെ ഇന്ത്യ പിൻവലിച്ചതായി റിപ്പോർട്ട്. ദോക്ലാം പ്രതിസന്ധി കാലത്ത് വിന്യസിച്ച സൈനികരെയാണ് ഇന്ത്യ പിൻവലിച്ചതെന്നാണ് വാർത്തകർ.
ദോക്ലാം പ്രശ്നം രൂക്ഷമായിരിക്കുന്ന സമയത്താണ് അതിർത്തിയിൽ 10,000 സൈനികരെ വിന്യസിച്ചത്. ചൈനയും ഇത്തരത്തിൽ അധിക സൈനികരെ വിന്യസിച്ചിരുന്നുവെന്നും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ആജ് തക് റിപ്പോർട്ട് ചെയ്തു. 6,000 സൈനികരെ പത്ത് ദിവസം മുമ്പ് തന്നെ പിൻവലിച്ചിരുന്നതായി സൈന്യം അറിയിച്ചു.
ദോക്ലാമിൽ ചൈനീസ് സൈന്യം റോഡ് നിർമിച്ചതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ തുടങ്ങാൻ കാരണം. ഇതേ തുടർന്ന് ഇരുരാജ്യങ്ങളിലെ സൈനികരും തമ്മിൽ അതിർത്തിയിൽ നിരന്തരം സംഘർഷത്തിലേർപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.