ന്യൂഡൽഹി: അയൽരാജ്യമായ ഭൂട്ടാെൻറ 12ാം പഞ്ചവത്സര പദ്ധതിക്ക് ഇന്ത്യ 4500 കോടി രൂപ സാമ്പ ത്തിക സഹായം അനുവദിക്കും. വ്യാഴാഴ്ച ഇവിടെയെത്തിയ ഭൂട്ടാൻ പ്രധാനമന്ത്രി ലോത്തെ ഷെറ ിങ്ങുമായി വിശദ ചർച്ചകൾക്കുശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായം പ്രഖ്യാപിച്ചത്.
ഇരുരാജ്യങ്ങളും തമ്മിലെ സഹകരണത്തിൽ ജലവൈദ്യുതി പദ്ധതികൾക്ക് നിർണായക പ്രാധാന്യമുണ്ടെന്നും ഉടൻ പൂർത്തിയാകുന്ന മാങ്ദെച്ചു പദ്ധതി ഉഭയകക്ഷി ബന്ധം ഉൗട്ടിയുറപ്പിക്കുന്നതാണെന്നും പ്രധാനമന്ത്രിയുടെ ഒാഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ച് കഴിഞ്ഞ മാസം അധികാരമേറ്റ ഷെറിങ്ങിെൻറ ആദ്യ വിദേശയാത്രയായിരുന്നു ഇന്ത്യയിലേക്ക്. ഭൂട്ടാെൻറ വികസനത്തിന് സുപ്രധാന പങ്കുവഹിക്കുമെന്നും ഭൂട്ടാൻ പ്രധാനമന്ത്രിക്ക് മോദി ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.