ഇന്ത്യയിൽ പട്ടിണിക്കാർ വീണ്ടും കൂടി; പട്ടിണി സൂചികയിൽ പാകിസ്താനും ബംഗ്ലാദേശിനും നേപാളിനും പിറകിൽ

ന്യൂഡൽഹി: ഇന്ത്യയിൽ പട്ടിണിക്കാരുടെ എണ്ണത്തിൽ വർധന. പട്ടിണിക്കാരുടെയും പോഷകാഹാരക്കുറവുള്ളവരുടെയും എണ്ണം കണക്കാക്കുന്ന ഗ്ലോബൽ ഹംഗർ ഇൻഡക്സിൽ ഇന്ത്യ ആറ് റാങ്ക് താഴ്ന്ന് 107 ലെത്തി. 2021ൽ 101ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഒരു വർഷം കൊണ്ടാണ്107ലേക്ക് താഴ്ന്നത്.

നിലവിൽ പാകിസ്താനും ബംഗ്ലാദേശിനും നേപാളിനും പിറകിലാണ് ഇന്ത്യ. ചൈന, തുർക്കി, കുവൈത്ത് ഉൾപ്പെടെ 17 രാജ്യങ്ങൾ ആദ്യ അഞ്ചിനുള്ളിലുണ്ട്.

നരേന്ദ്രമോദി സർക്കാർ ഭരണം തുടങ്ങിയപ്പോൾ 2014 മുതൽ ഇന്ത്യയുടെ അവസ്ഥ മോശമായിക്കൊണ്ടിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് പി.ചിദംബരം ട്വീറ്റ് ചെയ്തു. എപ്പോഴാണ് പട്ടിണിയും പോഷകാഹാരക്കുറവും പോലുള്ള യഥാർഥ പ്രശ്നങ്ങളെ പ്രധാനമന്ത്രി അഭിമുഖീകരിക്കുകയെന്നും ചിദംബരം ചോദിച്ചു.

2021ൽ 116 രാജ്യങ്ങളിൽ 101ാം സ്ഥാനത്തായിരുന്നു ഇന്ത്യ. നിലവിൽ 121 രാജ്യങ്ങളിൽ 107ാം സ്ഥാനത്തേക്ക് താഴ്ന്നു. 2000ൽ 38.8 സ്കോർ ചെയ്തിരുന്ന ഇന്ത്യ 2014- 2022 കാലഘട്ടത്തിൽ 28.2 -29.1 റേഞ്ചിലാണ് സ്കോർ ഉള്ളത്.

ഇന്ത്യ 100 ാം സ്ഥാനത്തേക്ക് താഴ്ന്ന വർഷം തന്നെ ഹംഗർ ഇൻഡക്സ് കണക്കാക്കുന്നതിനെതിരെ സർക്കാർ രംഗത്തെത്തിയിരുന്നു. യാഥാർഥ്യം മനസിലാക്കാതെ അശാസ്ത്രീയമായ രീതിയിലാണ് ഇൻഡക്സ് കണക്കാക്കുന്നതെന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ ആരോപണം. 

Tags:    
News Summary - India Falls To 107 From 101 In Global Hunger Index, Behind Pak, Nepal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.