അന്താരാഷ്​ട്ര വിമാന സർവിസുകൾ നവംബർ 30വരെ പുനരാരംഭിക്കില്ല

ന്യൂഡൽഹി: കോവിഡ്​ പശ്ചാത്തലത്തിൽ റദ്ദാക്കിയ അന്താരാഷ്​ട്ര വിമാന സർവിസുകൾ​ നവംബർ 30 വരെ പുനരാരംഭിക്കില്ല. തെരഞ്ഞെടുത്ത റൂട്ടുകളിൽ മാത്രം സർവിസ്​ തുടരുമെന്നും ഡയറക്​ടർ ജനറൽ ഒാഫ്​ സിവിൽ ഏവിയേഷൻ അറിയിച്ചു.

രാജ്യത്ത്​ ആദ്യഘട്ട ലോക്​ഡൗൺ പ്രഖ്യാപിച്ച മാർച്ച്​ 23ന്​ വിമാന സർവിസുകൾ താൽകാലികമായി നിർത്തിവെക്കുകയായിരുന്നു. എന്നാൽ വിദേശത്തുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി വന്ദേ ഭാരത്​ മിഷ​െൻറ വിമാനങ്ങൾ മേയ്​ മുതൽ സർവിസ്​ നടത്തുന്നുണ്ട്​. കൂടാതെ ജൂലൈ മുതൽ 18ഒാളം രാജ്യങ്ങളുമായുള്ള ഉഭയകക്ഷി എയർ ബബിൾ കരാർ പ്രകാരം ഇന്ത്യയിൽനിന്ന്​ വിദേശരാജ്യങ്ങളിലേക്കും തിരിച്ചും വിമാന സർവിസുകൾ ആരംഭിച്ചിരുന്നു.

അന്താരാഷ്​ട്ര വിമാന സർവിസുകൾ ഉടൻ ആരംഭിക്കില്ലെങ്കിലും നിലവിലെ പ്രത്യേക വിമാനങ്ങളുടെയും അന്താരാഷ്​ട്ര കാർഗോ വിമാനങ്ങളുടെയും സർവിസുകളെ ബാധിക്കില്ലെന്നും ഡി.ജി.സി.എയുടെ സർക്കുലറിൽ പറയുന്നു.

Tags:    
News Summary - India Extends Suspension Of Scheduled International Flights Till November 30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.