ഡൽഹിയിലെ പാകിസ്താൻ ഹൈകമീഷൻ
Posted On
date_range Updated On
date_range പാകിസ്താൻ ഹൈകമീഷനിലെ ഒരു ഉദ്യോഗസ്ഥനെകൂടി പുറത്താക്കി; 24 മണിക്കൂറിനകം രാജ്യംവിടാൻ നിർദേശം
ന്യൂഡല്‍ഹി: പാകിസ്താൻ ഹൈകമീഷനിലെ ഒരു ഉദ്യോഗസ്ഥനെകൂടി ഇന്ത്യ പുറത്താക്കി. 24 മണിക്കൂറിനകം രാജ്യംവിടാനാണ് നിര്‍ദേശം. ചാരവൃത്തിയെ തുടര്‍ന്നാണ് നടപടിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക പദവിക്ക് നിരക്കാത്ത പ്രവൃത്തിയില്‍ ഏര്‍പ്പെട്ടതിനാണ് പാകിസ്താന്‍ ഹൈകമീഷനില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെ പുറത്താക്കിയതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ഒരാഴ്ച മുമ്പ് ഹൈകമീഷനിലെ മറ്റൊരു ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയിരുന്നു. ഇന്ത്യയിലെ പാകിസ്താന്‍ നയതന്ത്രജ്ഞരോ ഉദ്യോഗസ്ഥരോ ആരും അവരുടെ പ്രത്യേകാവകാശങ്ങളോ പദവികളോ ഒരു തരത്തിലും ദുരുപയോഗം ചെയ്യുന്നില്ലെന്ന് കര്‍ശനമായി ഉറപ്പാക്കാന്‍ പാക് ഹൈകമീഷന്‍ അധികൃതരോട് നിർദേശിച്ചെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.