Posted On
date_range Updated On
date_range രാജ്യത്ത് 27,553 പേർക്ക് കൂടി കോവിഡ്; 1500 കടന്ന് ഒമിക്രോൺ കേസുകൾ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,553 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 284 പേർ മരിക്കുകയും ചെയ്തു. 9249 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ, രാജ്യത്ത് ചികിത്സയിൽ തുടരുന്ന കോവിഡ് രോഗികളുടെ എണ്ണം 1,22,801 ആയി വർധിച്ചു.
1525 ഒമിക്രോൺ കേസുകളാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത്. ഇതിൽ 461 കേസുകൾ മഹാരാഷ്ട്രയിലും 351 ഡൽഹിയിലുമാണ്.
രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഇന്നലെ 2761 കോവിഡ് കേസുകളാണുണ്ടായത്. കഴിഞ്ഞ മേയ് മാസത്തിന് ശേഷം ഏറ്റവും കൂടിയ പ്രതിദിന നിരക്കാണിത്.
കേരളത്തിൽ ഇന്നലെ 2435 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 22 മരണം റിപ്പോർട്ട് ചെയ്തപ്പോൾ 2704 പേര്‍ രോഗമുക്തി നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.