ഇന്ത്യയിൽ കോവിഡ്​ മരണം രണ്ട്​ ലക്ഷം കടന്നു; രോഗികളുടെ എണ്ണം മൂന്നര ലക്ഷത്തിന്​ മുകളിൽ

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ രോഗബാധ അതിതീവ്രമായി തുടരുന്നു. 3,62,770 പേർക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ സ്ഥിരീകരിച്ചത്​. 3286 പേർ രോഗം ബാധിച്ച്​ മരിക്കുകയും ചെയ്​തു. കഴിഞ്ഞ ദിവസമാണ്​ രാജ്യത്ത്​ ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ്​ കേസുകളും മരണവും റിപ്പോർട്ട്​ ചെയ്​തതെന്നതും ആശങ്ക വർധിപ്പിക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 15 സംസ്ഥാനങ്ങളിൽ 10,000ലധികം കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തു. 66,538 പ്രതിദിന രോഗികളുള്ള മഹാരാഷ്​ട്രയാണ്​ ഒന്നാം സ്ഥാനത്ത്​. യു.പി, കേരള, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ 30,000ലധികം രോഗികളുണ്ട്​.

കണക്കുകൾ പ്രകാരം യു.എസിലാണ്​ ഏറ്റവും കൂടുതൽ ആളുകൾ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. 5.27 ലക്ഷം പേർക്കാണ്​ യു.എസിൽ കോവിഡ്​ മൂലം ജീവൻ നഷ്​ടമായത്​. 3.92 ലക്ഷം മരണവുമായി ബ്രസീലാണ്​ രണ്ടാം സ്ഥാനത്ത്​. മെക്​സികോയിൽ കോവിഡുമായി ബന്ധപ്പെട്ട 2.15 ലക്ഷം മരണങ്ങൾ ഇതുവരെ റിപ്പോർട്ട്​ ചെയ്​തു.

Tags:    
News Summary - India Covid Updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.