Posted On
date_range Updated On
date_range രാജ്യത്ത് 44,489 പേർക്ക് കൂടി കോവിഡ്; 524 മരണം, 36,367 രോഗമുക്തി
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 44,489 പേർക്ക്. തുടർച്ചയായ 19ാം ദിവസമാണ് കോവിഡ് നിരക്ക് അമ്പതിനായിരത്തിൽ താഴെയാകുന്നത്. 524 പേർ കൂടി മരിച്ചതോടെ ആകെ മരണം 1,35,223 ആയി.
രാജ്യത്ത് ആകെ രോഗബാധിതർ 92,66,706 ആണ്. നിലവിൽ ചികിത്സയിൽ തുടരുന്നത് 4,52,344 പേരാണ്. 86,79,138 പേർ രോഗമുക്തി നേടി.
13,59,31,545 സാംപിളുകളാണ് രാജ്യത്ത് ഇതുവരെ പരിശോധിച്ചത്. ഇന്നലെ 10,90,238 ടെസ്റ്റ് നടത്തിയതായി ഐ.സി.എം.ആർ അറിയിച്ചു.
85,488 പേർ ചികിത്സയിൽ തുടരുന്ന മഹാരാഷ്ട്രയാണ് പട്ടികയിൽ മുന്നിലുള്ളത്. 65,234 പേർ കേരളത്തിലും 38,287 പേർ കർണാടകയിലും ചികിത്സയിൽ തുടരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.