ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യക്ക് നാണക്കേട്; ലൈംഗികാതിക്രമ പരാതിയിൽ ഇന്ത്യൻ താരത്തെ തിരിച്ചയച്ചു

ഐച്ചി നഗോയ (ജപ്പാൻ): ജപ്പാനിൽ നടക്കുന്ന ഏഷ്യൻ പാരാ ഗെയിംസിനിടെ ഇന്ത്യൻ കായികലോകത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവം. ലൈംഗികാതിക്രമ പരാതിയെ തുടർന്ന് ഇന്ത്യൻ പാരാ നീന്തൽ താരം മുഹമ്മദ് ഷംസ് ആലം ഷെയ്ഖിനെ ഗെയിംസിൽ നിന്ന് പുറത്താക്കുകയും ജപ്പാനിൽ നിന്ന് നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു. താരത്തിനെതിരെ ആജീവനാന്ത വിലക്ക് ഉൾപ്പെടെയുള്ള കടുത്ത അച്ചടക്ക നടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന.

താരങ്ങൾ താമസിച്ചിരുന്ന ഹോട്ടലിലെ നേപ്പാൾ വംശജയായ ഹൗസ് കീപ്പിങ് ജീവനക്കാരിയോട് ഷംസ് ആലം മോശമായി പെരുമാറുകയും ലൈംഗികമായി അതിക്രമിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് ഉയർന്ന പരാതി. മുറിയിൽ നിന്ന് രക്ഷപ്പെട്ട ജീവനക്കാരി ഉടൻ തന്നെ ഹോട്ടൽ മാനേജരെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് ജപ്പാൻ പോലീസെത്തി ഷംസ് ആലത്തിനെയും ഇന്ത്യൻ പ്രതിനിധികളെയും കസ്റ്റഡിയിലെടുത്തു. നീന്തൽ മത്സരങ്ങൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ഈ ദൗർഭാഗ്യകരമായ സംഭവമുണ്ടായത്. ഇതോടെ താരത്തെ ഗെയിംസിൽ നിന്ന് ഉടനടി പുറത്താക്കുകയും ഇന്ത്യയിലേക്ക് തിരിച്ചയക്കാൻ തീരുമാനിക്കുകയുമായിരുന്നു.

പുരുഷന്മാരുടെ 100 മീറ്റർ ബട്ടർഫ്ലൈ, 50 മീറ്റർ ബ്രെസ്റ്റ്സ്ട്രോക്ക് എന്നീ വിഭാഗങ്ങളിലാണ് ഷംസ് ആലം മത്സരിക്കേണ്ടിയിരുന്നത്. സംഭവത്തിൽ ഷംസ് ആലത്തിന്റെ വിശദീകരണം കൂടി കേട്ടതിനുശേഷം കർശനമായ അച്ചടക്ക നടപടികളിലേക്ക് കടക്കുമെന്ന് ഇന്ത്യൻ പാരാലിമ്പിക് കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - Asian Para Games Shame: Indian Swimmer Shams Aalam Sheikh Sent Back Over Sexual Assault Complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.