രാജ്യത്ത് 44,376 പേർക്കു കൂടി കോവിഡ്; 37,816 രോഗമുക്തി, 481 മരണം

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 44,376 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 92,22,217 ആയി. അതേസമയം, 4,44,746 പേർ മാത്രമാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്.

ഇന്നലെ 481 പേർ കൂടി മരിച്ചതോടെ ആകെ മരണം 1,34,699 ആയി. ഇന്നലെ 37,816 പേരാണ് രോഗമുക്തി നേടിയത്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 86,42,771 ആയി.


കേരളത്തിൽ ഇന്നലെ 5420 പേർക്കാണ് കോവിഡ് ബാധിച്ചത്. 24 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 5149 പേർ രോഗമുക്തി നേടി. 64,412 പേരാണ് സംസ്ഥാനത്ത് നിലവിൽ ചികിത്സയിൽ തുടരുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.