Posted On
date_range Updated On
date_range രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന; ഇന്നലെ മാത്രം 59,118 പേർക്ക് കോവിഡ്
ന്യൂഡൽഹി: രാജ്യം വീണ്ടും കോവിഡിൻെറ പിടിയിലമരുന്നു. 24 മണിക്കൂറിനിടെ 59,118 പേർക്കാണ് കോവിഡ് ബാധിച്ചത്. അഞ്ചു മാസത്തിനിടയിലെ ഉയർന്ന നിരക്കാണിത്. തലേദിവസം ആയിരുന്നു രോഗികളുടെ എണ്ണം.
ഇതോടെ നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,21,066 ആയി. 257 പേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു. കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 1,60,949 ആയി.
32,987 പേർ ഇന്നലെ കോവിഡ് മുക്തരായെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ രാജ്യത്തെ 5,55,04,440 പേർക്ക് വാക്സിൻ നൽകിയെന്നും കേന്ദ്രം അറിയിച്ചു.
11,00,756 സാമ്പളുകൾ ഇന്നലെ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് അറിയിച്ചു.
അതേസമയം, പൊതുയിടങ്ങളിൽ മാസ്ക് ധരിക്കാത്തതിന് പിഴ ഈടാക്കാൻ ഛത്തീസ്ഗഢ് സർക്കാർ തീരുമാനിച്ചു. 500 രൂപയാണ് പിഴ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.