Posted On
date_range Updated On
date_range ഇന്ത്യയിൽ കോവിഡ് ബാധിതർ 74 ലക്ഷം കടന്നു; ഇതുവരെ മരണം 1,12,998
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 74 ലക്ഷം കടന്നതായി റിപ്പോർട്ട്. 62,212 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്.
ആകെ രോഗികളുടെ എണ്ണം 74,32,681 ആയി ഉയർന്നു. ഇതിൽ 7,95,087 പേരാണ് നിലവിൽ ചികിൽസയിൽ കഴിയുന്നവരാണ്. 65,24,596 പേർ സുഖം പ്രാപിച്ചു.
രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം വീണ്ടും ഉയർന്നു. 837 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1,12,998 ആയി.
ലോകത്ത് ഇതുവരെ 39,586,909 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,109,130 പേർ മരിച്ചു. 20,660 കേസുകളും 508 മരണങ്ങളും ആണ് പുതിയതായി റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.