ന്യൂഡൽഹി: നിസാമുദ്ദീൻ സംഭവത്തിെൻറ തെറ്റുകണ്ടെത്താനുള്ള സമയമല്ല ഇതെന്നും ആവശ്യമായ ചികിത്സ നൽകേണ്ട സമയമാണിതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം.
കോവിഡ് ബാധ പടരുന്ന സാഹചര്യത്തിൽ രാജ്യത്ത് 21,000 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ആറര ലക്ഷത്തിലധികം പേർക്ക് ഇതുവഴി അഭയം നൽകിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 46 ആയി. മരിച്ചവരിൽ ഏഴുപേരും നിസാമുദ്ദീനിൽ തബ്ലീഗ് സമ്മേളനത്തിൽ പെങ്കടുത്തവരാണ്. കൂടാതെ സമ്മേളനത്തിൽ പെങ്കടുത്ത 24 പേർക്ക് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 1300 പേർക്കാണ് രാജ്യത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്. മഹാരാഷ്്ട്രയിലും പശ്ചിമബംഗാളിലും ഗുജറാത്തിലുമാണ് കൂടുതൽ മരണം റിേപ്പാർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.