ഇന്ത്യ പ്രകോപനം തുടർന്നാൽ തിരിച്ചടിക്കുമെന്ന് പാകിസ്താൻ

ഇസ്ലാമാബാദ്: ഇന്ത്യ പ്രകോപനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് പാകിസ്താൻ ഐക്യരാഷ്ട്രസഭയെ അറിയിച്ചു. നിയന്ത്രണ രേഖ കടന്ന് ഇന്ത്യ ആക്രമിച്ചിട്ടില്ലെന്നും ഐക്യരാഷ്ട്രസഭയുടെ രാഷ്ട്രസമിതിയിൽ പാക് പ്രതിനിധി മലിഹ ലോധി അറിയിച്ചു.

പാകിസ്താന്‍ പരമാവധി സംയമനം പാലിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.  വിഷയം ചര്‍ച്ച ചെയ്യാന്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് ഇന്ന് അടിയന്തിരമന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്. പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനവും വിളിച്ചുചേര്‍ത്തിട്ടുണ്ട്.

അതേസമയം, തീവ്രവാദികൾക്കെതിരെ പാകിസ്താൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് അമേരിക്ക ആവർത്തിച്ചു. ഇരു രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നപരിഹാരത്തിന് ചർച്ചകൾ തുടരേണ്ടതുണ്ടെന്നും അമേരിക്ക പ്രതികരിച്ചു.

അതിനിടെ കശ്മീരിലെ അഖ്നൂറിൽ ഇന്ത്യൻ പോസ്റ്റുകൾക്കു നേരെ പാക് സേന വീണ്ടും വെടിയുതിർത്തു. ഇന്ത്യൻ സൈന്യം ശക്‌തമായി തിരിച്ചടിച്ചതായും റിപ്പോർട്ടുണ്ട്.  

 

Tags:    
News Summary - india countinues attack pakistan will attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.