പ്രതിസന്ധിഘട്ടത്തിൽ അഫ്ഗാൻ ജനതയെ ഇന്ത്യ സഹായിക്കുമെന്ന് കേന്ദ്രമന്ത്രി എസ്. ജയശങ്കർ

സൂറത്ത്: പ്രതിസന്ധി ഘട്ടങ്ങളിൽ അഫ്ഗാൻ ജനതയെ സഹായിക്കാൻ ഇന്ത്യക്ക് സാധിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. രാജ്യത്ത് സമാധാനവും സ്ഥിരതയും കൊണ്ട് വരുന്നതിന് 'അഫ്ഗാന്‍ നേതൃത്വം നൽകുന്നതും ഉടമസ്ഥതയിലുള്ളതും നിയന്ത്രണത്തിലുള്ളതുമായ' അനുരഞ്ജന പ്രക്രിയ വേണമെന്നാണ് ഇന്ത്യയുടെ നിലപാടെന്നും വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി. സൂറത്തിൽ മോദി@20 പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഫ്ഗാനിൽ ദാരുണ സംഭവങ്ങൾ നടക്കുന്നു. അവിടെ എന്താണ് സംഭവിക്കുന്നതെന്ന് ഇന്ത്യക്ക് പറയാനാവില്ല. അഫ്ഗാൻ ജനതയാണ് അത് പറയേണ്ടത്. പ്രതിസന്ധി സമയത്ത് അഫ്ഗാൻ ജനതയെ സഹായിക്കുക മാത്രമാണ് ഇന്ത്യക്ക് ചെയ്യാൻ കഴിയുകയെന്നും എസ്. ജയശങ്കർ വ്യക്തമാക്കി.

ഇന്ത്യക്ക് ഇന്ന് നമ്മുടെ അയൽക്കാരുമായി ചേർന്ന് പ്രവർത്തിക്കേണ്ടതുണ്ട്. നമ്മുടെ അയൽക്കാർ നമ്മളോട് സൗഹൃദമുള്ളവരാണ്. എന്നാൽ, അയൽക്കാർ അവർക്ക് എവിടെയാണ് നേട്ടമുണ്ടാക്കാൻ കഴിയുകയെന്ന് നോക്കുമെന്നും അത് നമ്മൾ മനസിലാക്കണമെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - "India can help Afghan people in difficult times," says S Jaishankar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.