ഭീമ കൊറഗാവ്​ കേസ്​: ആനന്ദ് തെല്‍തുംബ്‌ഡെ അറസ്റ്റിൽ

മുംബൈ: ഭീമ കൊറഗാവ് കേസിൽ കുറ്റാരോപിതരായ പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​നും ചി​ന്ത​ക​നു​മാ​യ ആനന്ദ് തെല്‍തുംബ്‌ഡ െയും സാമൂഹിക പ്രവ൪ത്തകൻ ഗൗതം നവ്ലാഖയും അറസ്റ്റില്‍. മും​ബൈ​യി​ൽ എ​ൻ​.ഐ.എക്ക് മു​ന്നി​ൽ കീ​ഴ​ട​ങ്ങി​യ​തി​നു പ ി​ന്നാ​ലെ​യാ​യിരുന്നു അ​റ​സ്റ്റ്.

ഇരുവരോടും എൻ.ഐ.എക്ക് മുമ്പില്‍ കീഴടങ്ങാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചി രുന്നു. കോവിഡ് പശ്ചാതലത്തില്‍ എൻ.ഐ.എക്ക് മുമ്പില്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്ന് ഇരുവരും ആവശ്യപ്പെട്ടി രുന്നെങ്കില്‍ കേന്ദ്രം എതിര്‍ത്തു. ഇതിനെത്തുടര്‍ന്നാണ് സുപ്രീം കോടതി അന്വേഷണ ഏജന്‍സിക്ക് മുമ്പില്‍ കീഴടങ്ങ ാന്‍ ഇരുവരോടും നിര്‍ദേശിച്ചത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മ​െൻറില്‍ (ഐഐഎം) നിന്ന് എഞ്ചിനീയറിങ് ബിരുദം നേടിയ ആനന്ദ് തെല്‍തുംബ്‌ഡെ ഖരഗ്പൂര്‍ ഐ.ഐ.ടിയില്‍ അധ്യാപകനായിരുന്നു.

2017 ഡി​സം​ബ​ർ 31 ന് ​പൂ​ന​യി​ൽ ന​ട​ന്ന എ​ൽ​ഗാ​ർ പ​രി​ഷ​ത്തി​ൽ അ​ക്ര​മ​ത്തി​ന് ആ​ളു​ക​ളെ പ്രേ​രി​പ്പി​ച്ചു, സ​ർ​ക്കാ​രി​നെ​തി​രാ​യ ഗൂ​ഡാ​ലോ​ച​ന, മാ​വോ​യി​സ്റ്റ് ബ​ന്ധം എ​ന്നി​വ​യാ​രോ​പി​പി​ച്ച് യു​.എ​.പി.‌​എ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഡോ. ​ബി.​ആ​ർ അം​ബേ​ദ്ക്ക​റു​ടെ കൊ​ച്ചു​മ​ക​ളാ​ണ് ആ​ന​ന്ദ് തെല്‍തുംബ്‌ഡെയു​ടെ ജീ​വി​ത പ​ങ്കാ​ളി. ഇ​വ​രോ​ടൊ​പ്പ​മാ​ണ് തെല്‍തുംബ്‌ഡെ എ​ന്‍​.ഐ​.എ ഓ​ഫീ​സി​ല്‍ എ​ത്തി​യ​ത്. സു​ധാ ഭ​ര​ദ്വാ​ജ്, റോ​ണ വി​ല്‍​സ​ണ്‍, സു​രേ​ന്ദ്ര ഗാ​ഡ്ലിം​ങ്, ഷോ​മ സെ​ന്‍, മ​ഹേ​ഷ് റൗ​ത്ത്, അ​രു​ണ്‍ ഫ​രേ​ര, വ​ര​വ​ര​റാ​വു തു​ട​ങ്ങി​യ​വ​രെ ഇ​തേ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​ര്‍​ക്ക് ഇ​തു​വ​രെ ജാ​മ്യം ന​ല്‍​കി​യി​ട്ടി​ല്ല.

ആനന്ദ് തെല്‍തുംബ്‌ഡെയെ അറസ്‌റ്റ് ചെയ്യാനുള്ള പോലീസ് നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ജിഗ്നേഷ് മേവാനി ഉൾപ്പെടെയുള്ളവരാണ് എതിർപ്പുമായി രംഗത്ത് എത്തിയത്. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ വാഡ്‌ഗാമിൽ നിന്നുള്ള സ്വതന്ത്ര എം‌എൽ‌എയും സുരേന്ദ്രനഗർ ജില്ലയിലെ ദസഡയിൽ നിന്നുള്ള ഇന്ത്യൻ ദേശീയ കോൺഗ്രസ് എം‌എൽ‌എ നൗഷാദ് സൊളോങ്കിലും പോലീസ് നടപടിക്കെതിരെ രംഗത്ത് വന്നിരുന്നു.

ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ​നാ​യ ദ​ളി​ത് മാ​ര്‍​കി​സ്റ്റ് ചി​ന്ത​ക​നാ​ണ് ആ​ന​ന്ദ് തെല്‍തുംബ്‌ഡെ. ജാ​തി വ്യ​വ​സ്ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടും ഇ​ന്ത്യ​യി​ലെ ദ​ളി​ത് പ്ര​സ്ഥാ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടും നി​ര​വ​ധി പ​ഠ​ന​ങ്ങ​ളും പു​സ്ത​ക​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​യി​ട്ടു​ണ്ട്.

Tags:    
News Summary - India arrests activist Anand Teltumbde over 2018 caste violence-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.