ചൈനയെ പ്രതിരോധിക്കാനുറച്ച്​ ഇന്ത്യ; അതിർത്തിയിൽ നില ശക്​തിപ്പെടുത്തി, കരസേന മേധാവി ലഡാക്കിൽ

ന്യൂഡൽഹി: ചൈന വീണ്ടും പ്രകോപനങ്ങൾ സൃഷ്​ടിക്കുന്ന സാഹചര്യത്തിൽ കരസേന മേധാവി ജനറൽ ​മനോജ്​ മുകുന്ദ്​ നരവനെ ലഡാക്കിൽ. വ്യാഴാഴ്​ച രാവിലെയാണ്​ അദ്ദേഹം ഇവിടെ എത്തിയത്​. നിലവിലെ സ്​ഥിതിഗതികൾ അദ്ദേഹം വിലയിരുത്തും.

അതേസമയം, ലഡാക്ക്​ മുതൽ അരുണാചൽ പ്രദേശ്​ വരെയുള്ള ചൈന അതിർത്തിയിൽ ഇന്ത്യൻ സൈന്യം സാന്നിധ്യം കൂടുതൽ ശക്​തിപ്പെടുത്തി. ശനിയാഴ്ച അർധരാത്രിയും ഞായറാഴ്ച പുലർച്ചെയും ലഡാക്കി​ലെ പാൻഗോങ് തടാകത്തി​െൻറ തെക്കൻ തീരത്ത് ചൈനയുടെ ഭാഗത്തുനിന്ന്​ ഏകപക്ഷീയമായ പ്രകോപനമുണ്ടായതിന്​ പിന്നാലെയാണ്​ സൈന്യം സുരക്ഷ വർധിപ്പിച്ചത്​.

ഞായറാഴ്​ച തന്നെ​ ഇന്ത്യൻ സൈന്യം ചൈനയുടെ നീക്കം പൂർണമായി തടഞ്ഞ്​ തടാകത്തിന് ചുറ്റുമുള്ള നിർണായക ഇടങ്ങളിൽ സൈനികരെ വിന്യസിച്ചിരുന്നു. പാൻഗോങ്​ തടാക്കത്തി​െൻറ വടക്കൻ തീരത്തുള്ള ഫിംഗർ -2, 3 പർവതനിരകൾക്ക്​ മുകളിലെ ചൈനീസ് സൈനികരുടെ ആക്രമണാത്മക നടപടി തടയാനും നടപടി സ്വീകരിച്ചിട്ടുണ്ട്​.

മെയ് ആദ്യം മുതൽ ചൈന ഫിംഗർ 4 മുതൽ 8 വരെയുള്ള ഭാഗങ്ങളിൽനിന്ന്​ പിൻവാങ്ങാൻ വിസമ്മതിച്ചിട്ടുണ്ട്​. ഇതോടെ ഇന്ത്യൻ സൈന്യത്തെ ഫിംഗർ 4ന്​ സമീപം ചൈനീസ്​ സൈന്യം തമ്പടിച്ച ഭാഗങ്ങൾക്ക്​ അഭിമുഖമായി വിന്യസിച്ചിട്ടുണ്ടെന്ന്​ മുതിർന്ന ഉദ്യോഗസ്​ഥൻ പറഞ്ഞു.

തന്ത്രപ്രധാനമായി സ്ഥിതിചെയ്യുന്ന ഡെപ്​സാൻങ്​ ദൗലത്ത്​ ബെഗ്​ ഓൾഡി മേഖലയിലെ ചൈനീസ്​ ആർമിയുടെ നിർമാണപ്രവർത്തനങ്ങളും ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്. പാൻഗോങ്​ തടാകത്തേക്കാൾ കാരക്കോറം ചുരത്തിനടുത്തുള്ള ഡെപ്​സാൻങ്​ തന്ത്രപരമായി ഏറെ പ്രധാനമാണ്.

കഴിഞ്ഞദിവസം ദേശീയ സുരക്ഷാ ഉപദേഷ്​ടാവ് ഡോവലി​െൻറ അധ്യക്ഷതിയിൽ ചേർന്ന യോഗത്തിൽ ചൈനയെ പ്രതിരോധിക്കാൻ എല്ലാ മാർഗങ്ങളും ഉപയോഗിക്കാൻ സൈനികർക്ക് അനുമതി നൽകിയിരുന്നു. ഇതിന്​ പുറമെ ബുധനാഴ്​ച 118 ചൈനീസ്​ ആപ്പുകൾ നിരോധിച്ച്​ ഇന്ത്യ ഡിജിറ്റൽ സ്​ട്രൈക്കുമായി ചൈനക്ക്​ പ്രഹരമേൽപ്പിച്ചിരുന്നു.

Tags:    
News Summary - india army strengthen in chinese border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.