Posted On
date_range Updated On
date_range ബംഗാളിലെ ആദ്യഘട്ടത്തിൽ 84.13 ശതമാനം പോളിങ്
െകാൽക്കത്ത: ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിെൻറ ആദ്യഘട്ടമായി 30 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്ന ശനിയാഴ്ച രേഖപ്പെടുത്തിയത് 84.13 ശതമാനം പോളിങ്. കിഴക്കൻ മിഡ്നാപ്പുർ ജില്ലയിലാണ് കൂടിയ പോളിങ്-86.32 ശതമാനം.
നക്സൽ ശക്തികേന്ദ്രങ്ങളായിരുന്ന ജംഗൽമഹൽ മേഖലയിലുൾപ്പെടെ വലിയ ആവേശത്തിലാണ് വോട്ടർമാരെത്തിയത്. ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചാൽ വോട്ടെടുപ്പ് സമാധാനപൂർണമായിരുന്നുവെന്നും തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി. വിവിധ സംഭവങ്ങളിലായി 10 പേരെ അറസ്റ്റ് ചെയ്തു. ഏപ്രിൽ ഒന്നിനാണ് രണ്ടാം ഘട്ട പോളിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.