രാജസ്​ഥാനിൽ സൈനിക വാഹനം മറിഞ്ഞ്​ മൂന്നുമരണം; അഞ്ച​ുപേർക്ക്​ പരിക്ക്​

ജയ്​പുർ: രാജസ്​ഥാനിൽ വാഹനാപകടത്തിൽ മൂന്ന്​ സൈനികർ മരിച്ചു. അഞ്ചുപേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. സുറാത്ത്​നഗർ ജില്ലയിലെ രാജിയസർ പ്രദേശത്ത്​ വ്യാ​ഴാഴ്ച രാവിലെയാണ്​ അപകടം.

വാഹനം മറിഞ്ഞതോടെ തീപിടിച്ചതാണ്​ അപകടത്തിന്‍റെ വ്യാപ്​തി വർധിക്കാൻ കാരണം. ജിപ്​സി മറിയുകയും തീപിടിക്കുകയുമായിരുന്നു. അഞ്ചുസൈനികൾ ഉടൻ തന്നെ വാഹനത്തിൽനിന്ന്​ പുറത്തുകടന്നു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്​.

വാഹനത്തിനുള്ളിൽ കുടുങ്ങിയ മൂന്നുപേരാണ്​ മരിച്ചതെന്നും സ്​റ്റേഷൻ ഹൗസ്​ ഓഫിസർ വിക്രം തിവാരി പറഞ്ഞു. 

Tags:    
News Summary - In Rajasthan Three soldiers dead vehicle overturns catches fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.