പ്രസവത്തിന് എ.സി റൂം ബുക്ക് ചെയ്തില്ല; ദമ്പതികളുടെ ബന്ധുക്കൾ റോഡിൽ ഏറ്റുമുട്ടി

ലഖ്നോ: മരുമകളുടെ പ്രസവത്തിനായി എയർകണ്ടീഷൻ ചെയ്ത മുറി ബുക്ക് ചെയ്തില്ലെന്ന് കുറ്റപ്പെടുത്തി നടുറോഡിൽ ഭാര്യ-ഭർതൃ കുടുംബങ്ങൾ ഏറ്റുമുട്ടി. ഉത്തർ പ്രദേശിലെ ബരാബങ്കിയിൽനിന്നുള്ള സംഭവത്തിന്‍റെ വീഡിയോ അടക്കം പുറത്തുവന്നു. സ്ത്രീക്കടക്കം മർദനമേൽക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്.

ഏഴോളം പേർ ചേർന്ന് സ്ത്രീകളെ അടക്കം മർദിക്കുന്നത് വീഡിയോയിലുണ്ട്. ജൂലൈ നാലു മുതൽ സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

സിവിൽ ലൈനിലെ സ്വകാര്യ ആശുപത്രിയിലാണ് മരുമകളുടെ പ്രസവം നടന്നതെന്ന് വികാസ് കോളനി സ്വദേശിയായ രാംകുമാർ പറയുന്നു. ലഖ്നോവിലെ ഫസുല്ലഗഞ്ച് സ്വദേശികളാണ് മരുമകളുടെ കുടുംബം. ഇവർ പ്രസവിച്ച യുവതിയെ കാണാനെത്തിയതോടെയാണ് സംഘർഷമുണ്ടായതെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - In-Laws Beaten Up For Not Booking AC Room For Daughter-in-Laws Delivery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.