കശ്മീരിൽ ഭീകരരുടെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരുടെ വെടിയേറ്റ് വീണ്ടും ​സിവിലിയൻ കൊല്ലപ്പെട്ടു. പുൽവാമ ജില്ലയിലെ കശ്മീരി പണ്ഡിറ്റായ സഞ്ജയ് ശർമ്മയാണ് കൊല്ലപ്പെട്ടത്. സുരക്ഷ ജീവനക്കാരനായി ജോലി നോക്കുകയായിരുന്നു ഇയാൾ. ഞായറാഴ്ച രാവിലെയാണ് ശർമ്മക്ക് വെടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാവിലെ മാർക്കറ്റിലേക്ക് പോകും വഴിയാണ് സഞ്ജയ് ശർമ്മക്ക് വെടിയെറ്റതെന്ന് ജമ്മുകശ്മീർ പൊലീസ് അറിയിച്ചു. മേഖല സൈന്യം വളഞ്ഞിട്ടുണ്ട്. ഭീകരർക്കായുള്ള തെര​ച്ചിൽ ആരംഭിച്ചുവെന്നും പൊലീസ് അറിയിച്ചു. സഞ്ജയ് ശർമ്മയുടെ മരണം അതീവദുഃഖകരമാണെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല ട്വീറ്റ് ചെയ്തു. അക്രമത്തെ അപലപിക്കുകയാണ്. കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - In another targeted killing, Kashmiri Pandit shot dead in Pulwama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.