ലാഹോർ: പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടി(പി.ടി.ഐ) നേതാവ് ഇംറാൻ ഖാൻ പാക് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് പ്രധാനമന്ത്രി മോദിയെ ക്ഷണിച്ചേക്കും. പി.ടി.ഐയോട് അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. മോദി ഉൾപ്പടെയുള്ള സാർക്ക് ഉച്ചകോടിയിൽ ഉൾപെട്ട രാഷ്ട്രങ്ങളിലെ നേതാക്കളെ ക്ഷണിക്കാനാണ് ഇംറാന്‍റെ പാർട്ടി തീരുമാനം. എന്നാൽ ഇക്കാര്യത്തിൽ ഒൗദ്യോഗിക അറിയിപ്പുകൾ പുറത്തുവന്നിട്ടില്ല. അടുത്ത മാസമാണ് ഇംറാൻ ഖാന്‍റെ സത്യപ്രതിജ്ഞ ചടങ്ങ്.
പാക് സ്വാതന്ത്ര്യ ദിനമായ ആഗസ്ത് 14 ന് മുമ്പ് തന്നെ ഖാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാർട്ടി വക്താവ് നഈമുൽ ഹഖ് നേരത്തേ വ്യക്തമാക്കിയിരുന്നു.
ദേശീയ അസംബ്ലിയിലെ ഏറ്റവും വലിയ കക്ഷിയായെങ്കിലും ഒറ്റക്ക് സർക്കാർ രൂപപ്പെടുത്താനുള്ള അംഗബലം ഇംറാന് ലഭിച്ചിരുന്നില്ല. സർക്കാർ രൂപീകരിക്കുന്നതിന് ചെറു പാർട്ടികളെയും സ്വതന്ത്രരെയും സമീപിക്കുമെന്ന് പാകിസ്താൻ തെഹ്രീകെ ഇൻസാഫ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
അതേ സമയം സർക്കാർ രൂപവത്കരിക്കാൻ പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടി മുത്തഹിദ ഖൗമി മൂവ്മെൻറിെൻറ (എം.ക്യു.എം) സഹകരണം തേടി. ഇതുസംബന്ധിച്ച് പാർട്ടിയുടെ ആസ്ഥാനത്തെത്തി പി.ടിെഎ വക്താവ് ചർച്ച നടത്തി. പാകിസ്താെൻറ വാണിജ്യ തലസ്ഥാനമായ കറാച്ചി വർഷങ്ങളായി എം.ക്യു.എമ്മിെൻറ നിയന്ത്രണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.