Posted On
date_range Updated On
date_range ലോക് ഡൗൺ അടിച്ചേൽപിക്കുന്നത് ഭരണഘടനാ വിരുദ്ധം -ഉവൈസി
ഹൈദരാബാദ്: രാജ്യത്ത് ലോക് ഡൗൺ അടിച്ചേൽപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ആൾ ഇന്ത്യ മജ് ലിസെ ഇത്തിഹാദുൽ മുസ് ലിമീൻ അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ഒാൺലൈൻ വഴി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയ ദുരന്തനിവാരണ നിയമം, പകർച്ചവ്യാധി നിയമം എന്നിവ പ്രകാരം കേന്ദ്ര സർക്കാറിന് രാജ്യമൊട്ടാകെ ലോക് ഡൗൺ അടിച്ചേൽപ്പിക്കാൻ സാധിക്കില്ല. കേന്ദ്രനടപടി ഫെഡറൽ സംവിധാനത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
ഇത് സംസ്ഥാനത്തിന്‍റെ വിഷയമാണെന്നും എന്തു കൊണ്ടാണ് തെലുങ്കാന സർക്കാർ നിശബ്ദമായിരിക്കുന്നതെന്നും ഉവൈസി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.