150 പാക് ഫോൺ നമ്പറുകൾ; ഐ.എസ്.ഐയുമായി അടുത്ത ബന്ധം; ചാരപ്രവൃത്തിക്ക് പഞ്ചാബി യൂടൂബർ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി: ചാരപ്രവൃത്തിക്ക് അടുത്തിടെ അറസ്റ്റിലായ പഞ്ചാബി യൂടൂബർ ജസ്ബീർ സിങിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി അന്വേഷണ സംഘം.ആറു തവണ പാകിസ്താൻ സന്ദർശിച്ച ജസ്പ്രീതിന്റെ പക്കൽ നിന്ന് 150 പാകിസ്താൻ ഫോൺ നമ്പറുകളാണ് കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച് അറസ്റ്റിലാകുന്ന സമയത്ത് യൂടൂബർ തന്റെ ലാപ്ടോപ്പ് ഒരു മണിക്കൂറോളം പാകിസ്താൻ ഇന്റലിജൻസ് ഓഫീസർക്ക് നൽകിയിരുന്നതായി വെളിപ്പെടുത്തിയിരുന്നു.

ജസ്ബീറിനു പുറമേ അറസ്റ്റ് ചെയ്യപ്പെട്ട യൂടൂബർ ജ്യോതി മൽഹോത്ര ഉൾപ്പെടെ പലർക്കും ഡൽഹിയിലെ പാകിസ്താൻ എംബസിയിലെ വിസ ഓഫീസർ ഡാനിഷുമായി ബന്ധമുണ്ടായിരുന്നതായി ജസ്ബീർ പറഞ്ഞു. ഡാനിഷ് തൻറെ പക്കൽ നിന്ന് സിം കാർഡുകൾ ആവശ്യപ്പെട്ടിരുന്നതായും ഇയാൾ പറഞ്ഞു. ജൂലൈ നാലിനാണ് ജസ്ബീറിനെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഇയാളുടെ റിമാൻഡ് രണ്ടു ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു.

Tags:    
News Summary - Important revelation about Indian youtuber who arrested for spy work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.