Posted On
date_range Updated On
date_range റൺവേയ്ക്ക് സമീപം ഡ്രോണുകൾ; ഇംഫാൽ വിമാനത്താവളത്തിൽ നിയന്ത്രണം, പിന്നീട് പറക്കാൻ അനുമതി
ഇംഫാൽ: മണിപ്പൂർ തലസ്ഥാനമായ ഇംഫാൽ വിമാനത്താവളത്തിന് സമീപം അജ്ഞാത ഡ്രോണുകളുടെ സാന്നിധ്യം. ഇതേതുടർന്ന് മൂന്ന് വിമാനങ്ങൾക്ക് പറന്നുയരാൻ അധികൃതർ അനുമതി നൽകിയില്ല. ഇംഫാൽ വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന രണ്ട് വിമാനങ്ങൾ കൊൽക്കത്തയിലേക്ക് തിരിച്ചുവിടുകയും ചെയ്തു. വ്യോമപാത അടച്ചത്തോടെ വിമാന സർവീസുകൾ തടസ്സപ്പെട്ടു.
മൂന്ന് മണിക്കൂറിന് ശേഷം കമ്പീറ്റന്റ് അതോറിറ്റി സുരക്ഷാ അനുമതി നൽകിയതിന് ശേഷമാണ് മൂന്ന് വിമാനങ്ങളും പുറപ്പെട്ടത്. എയർ ട്രാഫിക് കൺട്രോളും മറ്റുജീവനക്കാരും ഉച്ചയ്ക്ക് 2 മണിയോടെയാണ് റൺവേയിൽ ഡ്രോണുകൾ ശ്രദ്ധയിൽപെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.