ഭീകരവാദികളെ പിന്തുണക്കുന്ന നടപടി പാകിസ്​താൻ നിർത്തണമെന്ന്​ യു.എസ്​

വാഷിങ്​ടൺ: ജമ്മു കശ്​മീരിലെ പുൽവാമയിൽ 44 സൈനികരുടെ ജീവൻ നഷ്​ടമായ ഭീകരാക്രമണത്തെ യു.എസ്​ അപലപിച്ചു. എല്ലാ തരത്ത ിലുമുള്ള തീവ്രവാദി സംഘടനകൾക്കും സുരക്ഷിത താവളമൊരുക്കി പിന്തുണ നൽകുന്ന നടപടി പാകിസ്​താൻ അടിയന്തരമായി അവസാനിപ്പിക്കണമെന്ന്​ ​​ൈവറ്റ്​ ഹൗസ്​ ആവശ്യപ്പെട്ടു.

പുൽവാമയിലെ ഭീകരാക്രമണത്തി​​​​​െൻറ ഉത്തരവാദിത്തം പാകിസ്​താൻ അടിസ്​ഥാനമാക്കി പ്രവർത്തിക്കുന്ന ജെയ്​ശെ മുഹമ്മദ്​ ഏറ്റെടുത്തിരുന്നു. അതിന്​ പിന്നാലെയാണ്​ യു.എസി​​​​​െൻറ വിമർശനം.

പാക്​ മണ്ണിൽ പ്രവർത്തിക്കുന്ന ഭീകരസംഘടനകൾക്ക്​ പിന്തുണ നൽകുന്ന നടപടി പാകിസ്​താൻ അവസാനിപ്പിക്ക​ണമെന്ന്​ ​വൈറ്റ്​ ഹൗസ്​ പ്രസ്​ സെക്രട്ടറി സാറാ സാൻഡേഴ്​സ്​ ആവശ്യപ്പെട്ടു.

ഭീകരവാദത്തിനെതിരായ പ്രവർത്തനങ്ങൾ കുടതൽ ശക്​തിപ്പെടുത്തുമെന്നും ഇന്ത്യയും യു.എസുമായി കൂടുതൽ സഹകരണം ഇക്കാര്യത്തിൽ ഉണ്ടാകുമെന്നും വൈറ്റ്​ ഹൗസ്​ അറിയിച്ചു.

Tags:    
News Summary - "Immediately End Support To Terror Groups": US To Pak -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.