ന്യൂഡൽഹി: അടുത്ത രണ്ടു ദിവസങ്ങളിൽ കേരളമടക്കം 13 സംസ്ഥാനങ്ങളിൽ കനത്ത മഴക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിെൻറ മുന്നറിയിപ്പ്. കേരളം, കര്‍ണാടക, ത്രിപുര, മിസോറം, മണിപ്പൂര്‍, നാഗാലാന്‍ഡ്, മേഘാലയ, അസം, ഒഡിഷ, സിക്കിം, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് മുന്നറിയിപ്പുള്ളത്.
ഇതേത്തുടർന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജാഗ്രത നിർദേശം നൽകി. 50 മുതൽ 60 വെര കിലോമീറ്റർ വേഗത്തിൽ കാറ്റടിച്ചേക്കുമെന്ന് വിദഗ്ധർ വ്യക്തമാക്കി. രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ കനത്ത പൊടിക്കാറ്റ് വീണ്ടും ഉണ്ടായേക്കാൻ സാധ്യതയുണ്ട്.
ജമ്മു^കശ്മീർ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ കനത്ത മഴക്കൊപ്പം ആലിപ്പഴവീഴ്ചയും ഉണ്ടാകും. ഹരിയാനയിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയതായി വിദ്യാഭ്യാസമന്ത്രി രാംവിലാസ് ശർമ വ്യക്തമാക്കി. ഡൽഹിയിൽ ചൊവ്വാഴ്ച പുലർച്ചെ നാലുമണിയോടെ കനത്ത മഴയും കാറ്റും എത്തുമെന്നാണ് കരുതുന്നത്. ഡൽഹിയിൽ കനത്ത സുരക്ഷ ഒരുക്കി. ദിവസങ്ങൾക്കുമുമ്പുണ്ടായ കാറ്റിലും മഴയിലും രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലായി 124 പേരാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.