ശ്രീനഗർ: ‘ഗോഡി മീഡിയയെ അനുവദിക്കില്ലെന്നു പറഞ്ഞ് തെരഞ്ഞെടുപ്പ് റാലിയിൽ ഏഷ്യൻ ന്യൂസ് ഇന്റർനാഷനൽ (എ.എൻ.ഐ) വാർത്ത ഏജൻസിയുടെ മൈക്ക് എടുത്തുമാറ്റി ഇൽതിജ മുഫ്തി. ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകളും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി) നേതാവുമാണ് ഇൽതിജ മുഫ്തി.
ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ എ.എൻ.ഐയുടെ മൈക്ക് വെക്കാൻ ഇവർ സമ്മതിച്ചില്ല. ‘ഗോഡി മീഡിയ അനുവദനീയമല്ല’ എന്ന് അവർ പ്രഖ്യാപിക്കുകയും ചെയ്തു. എ.എൻ.ഐയുടെ റിപ്പോർട്ടിങ് രീതികളെ കുറിച്ച് ഇൽതിജ മുഫ്തി തന്റെ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
ഏജൻസി മുസ്‍ലിംകളെ മനഃപൂർവം അപകീർത്തിപ്പെടുത്തുകയും പൈശാചികവൽക്കരിക്കുകയും ചെയ്യുകയാണെന്ന് അവർ ആരോപിച്ചു. തെരഞ്ഞെടുപ്പ് റാലിക്കിടെ സംസാരിക്കുന്ന വേളയിൽ എ.എൻ.ഐ യുടെ മൈക്ക് ഇൽതിജ എടുത്തുമാറ്റുന്നത് സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായിട്ടുണ്ട്. ‘എ.എൻ.ഐയുടെ മൈക്ക് പിടിക്കുന്നത് തനിക്ക് നല്ലതായി തോന്നുന്നില്ല’ -അവർ പിന്നീട് പറഞ്ഞു.
എ.എൻ.ഐയുടെ എഡിറ്റർ സ്മിത പ്രകാശ് ‘വിലകുറഞ്ഞത്’ എന്നു പറഞ്ഞാണ് വിഡിയോയോട് പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.