ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റം തടയുന്നതിൻ്റെ ഭാഗമായി യുഎസില്‍ നിന്നും കൂടുതല്‍ ഇന്ത്യക്കാരെ തിരിച്ചയക്കുന്നു. ഇന്ത്യക്കാരുടെ രണ്ടാമത്തെ സംഘം ഈ ആഴ്ച നാട്ടിലെത്തും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശത്തിന് പിന്നാലെയാണ് കൂടുതൽ പേർ ഇന്ത്യയിലെത്തുന്നത്.
119 പേർ അടങ്ങുന്നതാണ് രണ്ടാമത്തെ സംഘം. നാളെയും മറ്റന്നാളുമായി ഇവർ ഇന്ത്യയില്‍ എത്തുമെന്നാണ് സൂചന. രണ്ട് വിമാനങ്ങളിലായി എത്തുന്നവരെ അമൃതസറില്‍ എത്തിക്കും. പുതിയ സംഘത്തില്‍ പഞ്ചാബില്‍ നിന്നുള്ള 67 പേരും ഹരിയാനയില്‍ നിന്നുള്ള 33 പേരും, ഗുജറാത്ത് (8), ഉത്തര്‍ പ്രദേശ് (3), രാജസ്ഥാന്‍ (2), മഹാരാഷ്ട്ര (2), ജമ്മു കശ്മിര്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിൽ നിന്നായി ഒരോ വ്യക്തികൾ എന്നിങ്ങനെയാണുള്ളത്.
മെക്‌സികോ അതിര്‍ത്തിയിലൂടെയും മറ്റ് പാതകള്‍ വഴിയും അനധികൃതമായി യുഎസിലേക്ക് കുടിയേറിയവരെയാണ് പുറത്താക്കുന്നതെന്നും ഇവരുടെ പക്കല്‍ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകളില്ലായെന്നാണ് യു. എസിൻ്റെ വാദം. രണ്ടാമതും യു.എസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെയാണ് അനധികൃത കുടിയേറ്റക്കാരെ യുഎസ് പുറത്താക്കൽ നടപടി ആരംഭിച്ചത് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.